പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരീ ഭർത്താവ് പിടിയിൽ

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (10:38 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരീ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു. മഞ്ഞപ്പെട്ടി ഏറ്റുമുക്കിൽ തൊഴിലാളിയായ മണിമല കൊത്തളപ്പള്ളി സ്വദേശിയാണ് നെടുങ്കണ്ടം പോലീസിന്റെ വലയിലായത്. 
 
പീഡനത്തിനിരയായ  പ്ലസ് വൺ വിദ്യാർത്ഥിനി കഴിഞ്ഞ ഏപ്രിൽഏഴാം തീയതി വീട്ടിലായിരുന്നു പ്രസവിച്ചത്. കേവലം രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതുപോലും. തട്ടിപ്പണിക്കാരനായ പ്രതി  പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ്. 
 
പരാതിയെ തുടർന്ന്  പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞ പോലീസ് വനിതാ എസ്. ഐ യുടെ നേതൃത്വത്തിൽ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. പിടിയിലായ പ്രതിയെ നെടുങ്കണ്ടം പോലീസ് കോടതിയിൽ ഹാജരാക്കി.  
Next Article