പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനാശാസ്യം; സ്ത്രീ കസ്റ്റഡിയിൽ - ഞെട്ടിക്കുന്ന സംഭവം തൊടുപുഴയില്‍

Webdunia
വെള്ളി, 2 ജൂണ്‍ 2017 (12:42 IST)
പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളിൽ അനാശാസ്യം. തൊടുപുഴയ്ക്കു സമീപം ഇടവെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളിലാണ് അനാശാസ്യം നടന്നിരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടിയാണു ഈ വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാർ എത്തിയ സമയത്ത് ജീവനക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടി അനാശാസ്യം കണ്ട് അലറിക്കരഞ്ഞു പുറത്തേക്കോടുകയായിരുന്നു. തുടർന്നാണു നാട്ടുകാർ അവിടേക്ക് എത്തിയത്. ഇപ്പോള്‍ നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രം ഉപരോധിക്കുകയാണ്. അനാശാസ്യത്തിലേർപ്പെട്ടവരെ അറസ്റ്റു ചെയ്യാതെ പിൻമാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ. 
Next Article