പ്രതീക്ഷ കൈവിടാതെ ദിലീപ്, ആവേശപൂര്‍വ്വം ആരാധകര്‍; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (11:19 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിക് ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറയുക. 
 
വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ സുപ്രിം‌കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, ഇത്തവണ ദിലീപിനു ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും.
 
ദിലീപിന്റെ ജയില്‍ മോചനത്തിനു ആവേശപൂര്‍വ്വം ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article