ദിലീപും ആക്രമിക്കപ്പെട്ട നടിയും ഒന്നിച്ചഭിനയിക്കും?! - വൈറലാകുന്ന വാക്കുകള്‍

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (10:13 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവും കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും ഞെട്ടലോടെയാണ് കേരളം കേട്ടത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് മൂന്ന് മാസം തികയുകയാണ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. 
 
ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും ഒന്നിച്ചഭിനയിക്കുമെന്ന് ബാബുരാജ് മംഗളം ചാനലിനോട് പറഞ്ഞു. അതോടെ എല്ലാ പ്രശ്നങ്ങളും തീരും. നടിയെ ആക്രമിച്ച കേസ് മാത്രം ഏത് നേരവും ഇങ്ങനെ പറഞ്ഞോണ്ടിരിക്കേണ്ട കാര്യമില്ല. എല്ലാം മറക്കാനും പൊറുക്കാനും ഉള്ളതാണെന്നും ബാബുരാജ് പറഞ്ഞു.
 
പൂജ അവധിക്കിറങ്ങിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും മലയാള സിനിമ പ്രതിസന്ധികളില്‍ തളരുന്നതല്ല എന്ന് തെളിയിക്കുകയാണ്. നടിക്ക് നേരെയുള്ള ആക്രമണവും ദിലീപിന്റെ ജയില്‍ ജീവിതവും പൂജയ്ക്കിറങ്ങുന്ന സിനിമകളെ ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ ഇതെല്ലാം തകര്‍ക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍