പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ

ചൊവ്വ, 30 മെയ് 2017 (16:08 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. കൊട്ടാരക്കര മാങ്കോട് ചിതറ കോത്തല മമത ഭവനിൽ മനീഷ് എന്ന 23 കാരനെയാണ് പൂവാർ പോലീസ് അറസ്റ് ചെയ്തത്.
 
സ്‌കൂൾ കലോത്സവത്തിൽ മൈക്ക് ഓപ്പറേറ്ററായി ജോലി ചെയ്ത മനീഷ് സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. മനീഷിന്റെ വീടിനടുത്തുള്ള ആളില്ലാത്ത ഷെഡിലും സമീപത്തെ അംഗൻവാടി കെട്ടിടത്തിലും വച്ച് മൂന്നു ദിവസങ്ങളിലായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു.
 
പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കുട്ടിയേയും പ്രതിയെയും കണ്ടെത്തിയത്. പൂവാർ സി.ഐ എസ.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക