പത്താം ക്ലാസുകാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയും പിന്നീട് കോടതിയിൽ കീഴടങ്ങുകയും ചെയ്ത മുപ്പത്താറുകാരനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടങ്ങാവിള ചരുവിള പുത്തൻ വീട്ടിൽ റസ്റ്റിൻദാസ് ആണ്പോലീസ് കസ്റ്റഡിയിലുള്ളത്.
നെയ്യാറ്റിൻകര മണലുവിള സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ പ്രതി കുട്ടിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടയിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. സൗഹൃദം നടിച്ച കുട്ടിയുമായി അടുക്കുകയും പിന്നീട് മൊബൈലിൽ ഫോട്ടോയെടുക്കുകയും ചെയ്ത പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു.
സ്‌കൂളിൽ വച്ച് കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര സി.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിന് ഒത്താശ നൽകിയതിന് ഇയാളുടെ സുഹൃത്തായ കൊട്ടുകാൽക്കോണം സ്വദേശി ബിജു എന്നയാളെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.