പണിയെടുക്കാന്‍ വന്നാല്‍ പണിയെടുക്കണം; തിങ്ങി നിറഞ്ഞ യാത്രക്കാര്‍ക്കിടയില്‍ ഒരു കണ്ടക്ടറുടെ സാഹസം - വീഡിയോ

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:12 IST)
ബസില്‍ യാത്രക്കാരെകൊണ്ടു നിറഞ്ഞ് കവിഞ്ഞ് ഒന്നു ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള തിരക്കാണെങ്കില്‍ സാധാരണ ആളുകള്‍ ഇറങ്ങുമ്പോള്‍ പൈസ വാങ്ങിക്കുകയാണ് ഏതൊരു കണ്ടക്ടറും ചെയ്യുക. എന്നാല്‍ ഒട്ടും സമയം കളയാതെ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്താന്‍ മനസില്ലാത്ത കണ്ടക്ടറാണെങ്കില്‍ എന്ത് ത്യാഗവും സഹിച്ച് പണം പിരിച്ചെടുത്തിരിക്കും. അത്തരക്കാരനായ ഒരു കണ്ടക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
തിരക്കുള്ള ഒരു ബസില്‍, കണ്ടക്ടര്‍ സീറ്റുകളുടെ മുകളിലൂടെ ഒന്നില്‍ നിന്നും അടുത്തതിലേക്കായി ചാടിനടന്ന് യാത്രക്കാരുടെ അടുക്കലെത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തന്റെ കാല് ആരുടെയും ശരീരത്തില്‍ സ്പര്‍ശിക്കാതെ വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം അതിലൂടെ നടക്കുന്നത്. യാത്രക്കാരിലാരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒട്ടുമിക്ക സാമൂഹ്യമാധ്യമങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article