ചോദ്യം ചെയ്യലിനിടെ എഡിജിപി ബി സന്ധ്യയോട് നടന് ദിലീപ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു സംഭവം. രാത്രി വൈകി നടന്ന ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ചായിരുന്നു ദിലീപ് എഡിജിപിയോട് പൊട്ടിത്തെറിച്ചത്.
ഇന്നലെ രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. രണ്ടു ദിവസം മാത്രം ലഭിച്ചതിനാല്‍ പൊലീസ് എല്ലാം വേഗത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് തെളിവെടുപ്പിനായി പൊലീസ് താരത്തെ മൂവാറ്റുപുഴ, തൊടുപുഴ എന്നിവടങ്ങളില്‍ കൊണ്ടുപോയി.
പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തിക്കുകയും അബാദ് പ്ലാസയില്‍ തെളിവെടുപ്പിനെത്തിച്ചു. രാത്രി വൈകിയാണ് താരത്തെ ആലുവ പൊലീസ് ക്ലബില്‍ തിരിച്ചെത്തിച്ചത്. പൊലീസ് ക്ലബില്‍ വെച്ചും ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ താന്‍ ക്ഷീണിതനാണെന്നും ഉറങ്ങണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍, പൊലീസ് സംഘം ഇതിനു തയ്യാറായില്ല.
ഇതോടെയാണ്, ബി സന്ധ്യയ്ക്ക് നേരെ ദിലീപ് പൊട്ടിത്തെറിച്ചത്. ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോളു’ എന്നായിരുന്നു ദിലീപ് പറഞ്ഞത്. താങ്കളുടെ വികാരം മനസ്സിലാക്കുന്നുവെന്നും സഹകരിച്ചില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്നും പൊലീസ് പറഞ്ഞതോടെ ദിലീപ് തണുക്കുകയായിരുന്നു.