ഫേസ്ബുക്ക് വഴി പ്രണയത്തിലായി, ഒടുവില്‍ വീട്ടുകാരെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചു. ഇത്തരം സംഭവങ്ങള്‍ ഇത് ആദ്യമല്ല. എന്നാല്‍ ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോയിൽ കണ്ട പെണ്‍കുട്ടിയല്ലെന്ന് പറഞ്ഞ് കാമുകൻ കൈയൊഴിഞ്ഞ സംഭവം ഇത് ആദ്യമായാണ്.
മൂന്നാർ വട്ടവടയിലെ റിസോർട്ട് ജീവനക്കാരനായ കാമുകനെ തേടിയാണ് പെൺകുട്ടി അടിമാലിയിലെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ പതിനേഴുകാരിയും, വട്ടവടയിലെ റിസോർട്ട് ജീവനക്കാരനും കുറുപ്പംപ്പടി സ്വദേശിയുമായ യുവാവും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്നും പെൺകുട്ടി യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവിനെ നേരിൽ കാണണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടത്. തന്നെ കാണാൻ തിരുവനന്തപുരത്തേക്ക് എത്താനാണ് പെൺകുട്ടി യുവാവിനോട് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാമുകനെ കാണാന്‍ വീട്ടിൽ നിന്നും ഇറങ്ങിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വൈകിയാണ് പതിനേഴുകാരി അടിമാലിയിൽ ബസിറങ്ങുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിൽ പരിഭ്രാന്തയായി നിൽക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യങ്ങൾ തിരക്കിയത്. തുടർന്ന് നാട്ടുകാർ വിവരം തിരക്കി. പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പൊലീസ് യുവാവിനെ കണ്ട് പിടിക്കാനുള്ള അന്വേഷണം തുടര്‍ന്നു. അതേ സമയം പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കഴക്കൂട്ടം പൊലീസില്‍ പരാതി നൽകിയിരുന്നു.
പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ പൊലീസ് കാമുകനെ വട്ടവടയിൽ നിന്നും കണ്ടെത്തി. എന്നാൽ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോ കണ്ടാണ് താൻ പെൺകുട്ടിയെ പ്രണയിച്ചതെന്നും, പെൺകുട്ടി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് കാമുകൻ പൊലീസിനോട് പറഞ്ഞത്. കാമുകന്‍ കൈവിട്ടതോടെ പെണ്‍കുട്ടിയേ പൊലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയക്കുകയായിരുന്നു.