നടിയുടെ കേസില്‍ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക്

Webdunia
വ്യാഴം, 13 ജൂലൈ 2017 (09:25 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയതാരം ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം. 
 
കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാടകീയമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ നിരവധി പേര്‍ തരത്തെ തള്ളി പറഞ്ഞ് പ്രതികരിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 14 വര്‍ഷം നീണ്ട് നിന്ന ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 
 
സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് നടക്കുമ്പോള്‍ മഞ്ജു വാര്യര്‍ കമല്‍ ചിത്രമായ ആമിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് വാര്‍ത്തയറിഞ്ഞ താരം സെറ്റില്‍ പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍പേ  മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു. 
 
എന്നാല്‍ സംഭവത്തില്‍ ഒരു പ്രതികരണവും നല്‍കാതെ പ്രമുഖ ജ്വല്ലറിയുടെ ഷോറൂമുകളുടെ ഉദ്ഘാടത്തിനായി പ്രഭുവിനൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് മഞ്ജു വാര്യര്‍. റാസല്‍ഖൈാമയിലും അജ്മാനിലുമാണ് പുതിയ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനത്തിനായാണ് താരം വിദേശത്ത് എത്തിയിട്ടുള്ളത്. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജോലി ചെയ്യാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വുമണ്‍ ഇന്‍ കളക്ടീവ് സംഘടനയുടെ പ്രധാന പ്രതിനിധികളിലൊരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍. 
Next Article