ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റടുക്കാമെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (11:23 IST)
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തയാറാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
നേരത്തെ തന്നെ ഈ നിയമനങ്ങള്‍ പി എസ് സി വഴിയാക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പുതിയ സാഹചര്യത്തില്‍ നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു കെ എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണു മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു വീണ്ടും ജീവന്‍വയ്ക്കുന്നത്. ബോര്‍ഡിനു കീഴിലെ കാരായ്മക്കാര്‍ ഒഴികെയുള്ള നിയമനങ്ങളാകും പിഎസ്‌സിക്കു നല്‍കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article