ദിലീപേട്ടാ... മാപ്പ്! - വൈറലാകുന്ന പോസ്റ്റ്

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (08:10 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു ജാമ്യം കിട്ടിയതിൽ നിരവധി പേർ സന്തോഷം പങ്കുവെച്ചിരുന്നു. തുടക്കം മുതൽ ദിലീപിനു പിന്തുണയുമായി എത്തിയ വ്യക്തിയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ദിലീപിനെ പിന്തുണച്ചതിൽ സോഷ്യൽ മീഡിയകളിൽ നിന്നും പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നയാളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. 
 
ഇപ്പോഴിതാ, ജാമ്യം കിട്ടി ദിലീപ് പുറത്ത് വന്നതിലും സന്തോഷങ്ങൾ പങ്കുവെയ്ക്കുകയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. നാല് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിക്കുന്നത്. ദിലീപേട്ടാ മാപ്പ് എന്നായിരുന്നു ഒരു പോസ്റ്റ്.
 
'നിങ്ങൾ വഴി ചിരിച്ച് സുഖിച്ച് നിങ്ങളെ കരയിച്ച മലയാളികളുടെ പ്രതിനിധിയായി നിന്ന് പറയുന്നു.. ദിലീപേട്ടാ മാപ്പ്'. എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രന്റെ ഒരു പോസ്റ്റ്. 'എന്റെ ജീവന്റെ പാതി തിരിച്ചു കിട്ടി' എന്നായിരുന്നു മറ്റൊന്ന്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍