ജാമ്യം ലഭിച്ചപ്പോള്‍ ജനപ്രിയന്റെ ആദ്യ പ്രതികരണം ഇങ്ങനെ...

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവധിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ജനപ്രിയന് ജാമ്യം ലഭിച്ചത്. ഇക്കാര്യം ദിലീപിനെ അറിയിച്ചപ്പോള്‍ അമിതാഹ്ലാദമില്ലാതെയാണ് താരം പ്രതികരിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയത്.  
 
കിട്ടിയോ? ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണമെന്നും പിന്നെ ചെറുതായി ഒന്നു പുഞ്ചിരിച്കുവെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. മറ്റൊരു കാര്യത്തെകുറിച്ചും ദിലീപ് സംസാരിച്ചില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. കോടതിയുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ ഇന്നുതന്നെ ദിലീപിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍