‘എന്റെ ചേട്ടനാണ്... എനിക്കൊന്ന് കണ്ടാൽ മാത്രം മതി...’; പൊട്ടിക്കരഞ്ഞ് ധർമ്മജൻ

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (18:04 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡില്‍ കഴിഞ്ഞിരുന്ന നടൻ ദിലീപിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ഇക്കാര്യമറിഞ്ഞ് ആലുവ സബ്ജയിലിന് മുന്നിലെത്തിയ നടൻ ധർമ്മജൻ പൊട്ടിക്കരഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നിലാണ് നടൻ വികാര വിക്ഷോഭനായത്.
 
എന്റെ ചേട്ടനാണ്.. ജാമ്യം കിട്ടിയതില്‍ അതീവ സന്തോഷമുണ്ട്... അദ്ദേഹത്തെ എനിക്കൊന്ന് കണ്ടാൽ മതി, ഇത്രയും പറഞ്ഞായിരുന്നു ധർമ്മജൻ പൊട്ടിക്കരഞ്ഞത്. ജനപ്രിയ നടന് ജാമ്യം ലഭിച്ചതറിഞ്ഞതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെ വൻ ജനക്കൂട്ടമായിരുന്നു ആലുവ സബ്ജയിലിന് മുന്നിലെത്തിയത്. 
 
ജാമ്യം ലഭിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ ദിലീപ് ആരാധകർ ജയിലിന് മുന്നിൽ ലഡു വിതരണം നടത്തുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍