അമ്മ യോഗത്തില്‍ ദിലീപിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ച കെ ബി ഗണേഷ്‌കുമാറും ദിലീപിനെ തള്ളിപ്പറഞ്ഞു. ദിലീപില്‍ നിന്ന് ഇങ്ങനെയൊന്നും കരുതിയില്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നു. അതില്‍ സര്‍ക്കാരിനെയും പൊലീസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കില്ല. ആക്രോശം നടത്തുന്നവരൊന്നുമല്ല തനിക്ക് വോട്ട് ചെയ്തത്. നാലു തവണ മത്സരിച്ച തന്നെയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം. അമ്മ പിരിച്ചുവിടേണ്ട ആവശ്യമില്ല. അമ്മ ജനാധിപത്യ സ്വഭാവമുള്ള സംഘടനയാണ്. പൊതുജനങ്ങളില്‍ നിന്നുള്ള പണം കൊണ്ടല്ല അമ്മ പ്രവര്‍ത്തിക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കുടാതെ നടിയുടെ കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിനെ അമ്മയില്‍ നിന്ന് സസ്‌പെന്റു ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ വൈകാതെയുണ്ടാകുമെന്നും അമ്മ ശക്തമായ നടപടിയെടുക്കുമെന്നും ഗണേഷ് അറിയിച്ചു.