യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് ബുദ്ധി പൊലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേത് തന്നെ. ബെഹ്റയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ജനപ്രിയ നായകൻ ദിലീപിന് അടിപതറിപ്പോവുകയായിരുന്നു.
മൂന്ന് ചോദ്യങ്ങൾ കഴിഞ്ഞതോടെ ദിലീപിന്റെ പങ്ക് പൊലീസിന്‍ വ്യക്തമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നാലാം ചോദ്യത്തിന് ദിലീപിന് ഉത്തരം നൽകാനും കഴിഞ്ഞില്ല. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് ബെഹ്റയുടെ ചോദ്യം ചെയ്യൽ. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
വെറും നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്. അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം മാത്രമായിരുന്ന ഈ ചോദ്യം ചെയ്യൽ. ബെഹറ ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. നാലാമത്തെ ചോദ്യത്തിന് ദിലീപിന് ഉത്തരം ഇല്ലായിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്യാൻ ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്.