ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് ആയുധവും അർഥവും നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം എന്നത് മനുഷ്യവംശത്തിന്റെ ശത്രുവാണ്. ഇത്തരത്തിലുള്ള ഭീഷണികള്‍ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിക്കണമെന്നും കശ്മീരിൽ തീവ്രവാദികൾക്ക് ആയുധം നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക് നയത്തെ സൂചിപ്പിച്ച് അദ്ദേഹം റഷ്യയിൽ പറഞ്ഞു.
തീവ്രവാദികൾക്ക് സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കാനാവില്ല. ചില രാജ്യങ്ങളാണ്അവർക്കത് എത്തിച്ചുനൽകുന്നത്. 40 വർഷമായി ഐക്യ രാഷ്ട്രസഭയുടെ മുന്നിലുള്ള കോംപ്രിഹെൻസിവ് കൺവെൻഷൻ ഓൺ ഇൻറർനാഷനൽ ടെററിസം എന്ന വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികൾക്ക് സ്വന്തമായി നാണയങ്ങള്‍ അച്ചടിക്കാന്‍ സാധിക്കില്ല. കള്ളപ്പണം വഴിയാണ് ചില രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്ക് അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത്. തീവ്രവാദികൾക്ക് സ്വന്തം വാർത്താ മാധ്യമങ്ങളില്ല. അതും ചില രാജ്യങ്ങളുടെ സഹായംവഴിയാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.