ടിപി വധക്കേസ് പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് പരോള്‍

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (15:07 IST)
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മിക്ക പ്രതികള്‍ക്കും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ പരോള്‍ നല്‍കുന്നുണ്ടെന്ന് പരാതി. ടിപി കേസിലെ പ്രധാനപ്രതിയായ കുഞ്ഞനന്തന് 134 ദിവസവും കെസി രാമചന്ദ്രന് മൂന്ന് മാസവും പരോള്‍ നല്‍കിയതായും പരാതിയില്‍ പറയുന്നു. നിലവിലെ ചട്ടമനുസരിച്ച് ഒരു വര്‍ഷം ലഭിക്കാവുന്ന പരോള്‍ അറുപത് ദിവസമാണെന്നിരിക്കെയാണ് ഇത്രയും ദിവസം പ്രതികള്‍ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്.
 
ഇക്കാര്യം സംബന്ധിച്ച് രേഖാ മൂലമുളള തെളിവുകളുമായി കെ കെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഷാഫി ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ക്കും നിലവിലെ ചട്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള പരോള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കണമെന്നും കെകെ രമയുടെ പരാതിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article