പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്. റെയിഡ് ഇപ്പോഴും തുടരുകയാണ്. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് വേണ്ടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.
അതേസമയം, ദീപയെ വനിതാ കമ്മീഷന്‍ ചോദ്യം ചെയ്തു. ആശുപത്രിയില്‍ എത്തിയാണ് കമ്മീഷന്‍ അംഗങ്ങള്‍ ദീപയെ ചോദ്യം ചെയ്തത്. ദീപ ആരെയോ ഭയപ്പെടുന്നതായി വനിതാ കമ്മീഷന്‍ അംഗം റോസക്കുട്ടി ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് കമ്മീഷന്‍ അംഗങ്ങള്‍ ദീപയെ വീണ്ടും ചോദ്യം ചെയ്തത്.
ദീപയും അമ്മ രജേശ്വരിയേയും താമസിപ്പിച്ചിരിക്കുന്ന ആശുപത്രി പരിസരത്ത് വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.