അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വകയായ കോടനാട്ടെ എസ്റ്റേറ്റിലെ കാവൽക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് മലയാളികളെ അറസ്റ് ചെയ്തതായി റിപ്പോർട്ട്. കേരളത്തിൽ നിന്ന് പിടിയിലായ ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനാണ് നേപ്പാൾ സ്വദേശി ഓംബഹാദൂർ അക്രമികളുടെ ആക്രമണത്തത്തിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കിഷൻ ബഹാദൂറിനു പരിക്കേറ്റിരുന്നു. എന്നാൽ കിഷനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് അക്രമികളുടെ ബന്ധമുണ്ടായിരുന്നു എന്നാണു സൂചന ലഭിച്ചത്. അക്രമി സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നു എന്നാണ് കിഷൻ അറിയിച്ചത്.