ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം, അഥവാ നുണയന്റെ 'തേജസ്': തേജസ് പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ്

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (17:23 IST)
തേജസ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.സ്വരാജ് എം എല്‍ എ. ഡിവൈഎഫ്ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന നേത്രദാന കാമ്പയിനെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതേകുറിച്ച് വിശദീകരിക്കുന്നതിനിടെ 'തേജസ്'പത്രത്തിന്റെ ലേഖകൻ വിവാദമായ യോഗ സെന്ററിനെക്കുറിച്ച് ചോദ്യമാരംഭിച്ചു. ആ സമയം "കണ്ണുകൾ ദാനം ചെയ്യുന്ന കാമ്പയിനെ 'ക്കുറിച്ച് എന്താണഭിപ്രായം?“ എന്ന മറു ചോദ്യം തിരിച്ചു ചോദിച്ചു. 
 
വളരെ നല്ല അഭിപ്രായമാണെന്ന് ഉടനെ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ തനിക്കറിയേണ്ടിയിരുന്നത് 'തേജസ്‌' പത്രത്തിന്റെ നിലപാടാണ്. ചോദ്യം കൃത്യമായി പത്രത്തിന്റെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ആവർത്തിച്ചപ്പോൾ ലേഖകൻ "പത്രം.... അത്.... മനേജ്മെന്റ് ... നിലപാട്.... ഞാൻ......" എന്നൊക്കെ പറഞ്ഞ് ജാള്യതയോടെ സൈക്കിളിൽ നിന്ന് വീണ ചിരിയുമായി ദയനീയമായി നോക്കുന്നു. പിന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണമെന്ന് തോന്നിയില്ലെന്നും സ്വരാജ് പറയുന്നു.
 
എന്നാൽ ഇന്നത്തെ 'തേജസ് ' പത്രത്തിൽ താൻ പറഞ്ഞതായി വന്ന വാർത്ത ഇങ്ങനെയായിരുന്നു."തൃപ്പൂണിത്തുറ യോഗകേന്ദ്രം പൂട്ടേണ്ടതില്ല - എം .സ്വരാജ്''. തനിക്ക് അദ്ഭുതം അടക്കാനായില്ല. ഇത്തരത്തില്‍ പെരുംനുണ പറയാൻ മടിയില്ലാത്ത ആനക്കള്ളനായിരുന്നോ ഇന്നലെ പ്രസ് ക്ലബ്ബിൽ ഉത്തരം മുട്ടിയപ്പോൾ ജാള്യതയോടെ ദയനീയമായി തല കുനിച്ചിരുന്ന ആ മനുഷ്യൻ ? ഇതെന്തൊരു മാധ്യമ പ്രവർത്തനമാണ്? ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത മറുപടിയെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

Next Article