ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത് ? മാധ്യമപ്രവർത്തകയ്ക്ക് പറയാനുള്ളത്...

Webdunia
വ്യാഴം, 27 ജൂലൈ 2017 (12:14 IST)
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ്, കോവളത്തെ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റ് എന്നിവര്‍ക്കെതിരെ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയായ സുനിത ദേവദാസ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്ഗ്. ലോകം മാറുകയാണ്, അതും വിശാലമായ മനുഷ്യബന്ധങ്ങളിലേക്ക്. വലിയൊരു സാംസ്ക്കാരിക മാറ്റം അല്ലെങ്കില്‍ ജീവിതചര്യയിലുള്ള മാറ്റമൊക്കെയാണ് ഇവിട സംഭവിക്കുന്നത്. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പലര്‍ക്കും പല തരത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാല്‍ അതില്‍ അപൂര്‍വം ചിലത് ഇത്തരത്തില്‍ പരാതിയും ആത്മഹത്യാശ്രമവും ഒക്കെയായി കോടതിയും പൊലീസ് സ്റ്റേഷനും കയറുന്നുവെന്നും അതിനുള്ള കാരണങ്ങൾ പലതാണെന്നും സുനിത പറയുന്നു.
 
 സുനിത ദേവദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
Next Article