ഏതെങ്കിലും മിടുക്കത്തി വന്നാല്‍ ഈ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെക്കും, നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപ് വിഷയവും ചര്‍ച്ച ചെയ്തു: ഇന്നസെന്റ്

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (10:58 IST)
ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ രണ്ട് വിഭാഗമായി മാറിയെന്ന ആരോപണങ്ങള്‍ തള്ളി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. അമ്മയില്‍
പുരുഷാധിപത്യമുണ്ടെന്ന അഭ്യൂഹത്തേയും ഇന്നസെന്റ് തള്ളിക്കളയുകയാണ്. ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു.

സിനിമാരംഗത്തെ സ്ത്രീകളുടെ പുതിയ കൂട്ടായ്മയെ അമ്മ സ്വാഗതം ചെയ്യുന്നുവെന്നും മറ്റെല്ലാ രംഗത്തെയും പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു കൂട്ടായ്മ നല്ലതാണെന്നും അതിന് എല്ലാവിധ സഹായങ്ങളും അമ്മ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
Next Article