എന്‍ഡിഎയിലെ ഘടകകക്ഷിയാണ് ബിഡിജെ‌എസ്, ബിജെപിയുമായുളള ഐക്യം എന്നും ഉണ്ടാകണമെന്നില്ല: വെള്ളാപ്പള്ളി നടേശന്‍

Webdunia
ശനി, 4 ജൂണ്‍ 2016 (14:07 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി ഉണ്ടായിരുന്ന ഐക്യം എല്ലാകാലത്തും ഉണ്ടാകണമെന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎയിലെ ഒരു ഘടകകക്ഷിയാണ് ബിഡിജെ‌എസ്. എന്നാല്‍ ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
 
രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ സാഹചര്യത്തില്‍ ബിഡിജെഎസിലും അത്തരത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്രയും വലിയൊരു വിജയം നേടാന്‍ സാധിച്ചതിനു പിന്നില്‍ ബിഡിജെഎസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത് കൊണ്ടാണ് യുഡിഎഫില്‍ നിന്നുളള വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതെന്നും പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ സാധിച്ചതെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article