തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയിറിംങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. മോഷണശ്രമത്തിനിടെയാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഴക്കൂട്ടത്തെ സ്വകാര്യ എഞ്ചിനീയറിംങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ തസ്‌നിയെ മൂന്നംഗ സംഘം വൈകിട്ട് ആറുമണിയോടെ വീട്ടില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചത്. വീടിന്റെ ചാരിയിട്ടിരുന്ന മുന്‍വാതില്‍ തള്ളി തുറന്ന് അകത്ത് പ്രവേശിച്ച അക്രമികള്‍ തസ്നിയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. തസ്‌നിയുടെ നിലവിളി കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തുകയും പ്രതികളില്‍ ഒരാളെ അപ്പോള്‍ തന്നെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തസ്‌നിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കസ്റ്റഡിയില്‍ എടുത്ത ആളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലണ് കഠിനംകുളം പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ജസീര്‍, അസര്‍, ചാര്‍ലി എന്ന് വിളിക്കുന്ന ജഹാസ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, പ്രതികളിലൊരാള്‍ തസ്‌നി പഠിക്കുന്ന കോളേജിന് സമീപം ജോലി ചെയ്ത് വരുന്നയാളാണ്. മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായ പ്രദേശത്ത് ഇവര്‍ക്കെതിരെ പൊലീസ് യാതൊരുവിധ നടപടികളും എടുക്കാത്തതാണ് ഇത്തരം അക്രമണങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.