ഉച്ചഭക്ഷണം മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും ലഭിക്കും !

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (08:50 IST)
വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണം മാത്രമല്ല പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഉച്ചഭക്ഷണം നല്‍കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ള ഫണ്ടിന് പുറമേ സ്‌പോണ്‍സര്‍മാരില്‍ നിന്നോ സ്വന്തം നിലയില്‍ കണ്ടെത്തുന്ന ഫണ്ടില്‍ നിന്നോ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
 
ഇതിനായി വ്യക്തികള്‍, പിടിഎ, സന്നദ്ധ സംഘടനകള്‍, അലൂമിനികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഫണ്ട് കണ്ടെത്താനാണ് നിര്‍ദ്ദേശം. ഇതിനായി സന്നദ്ധരായ വ്യക്തികളേയും സംഘടനകളേയും ഇവര്‍ക്ക് കണ്ടെത്താമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതാനു വേണ്ടി ഈ മാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Next Article