ഇനി രക്ഷയില്ല, പള്‍സര്‍ സുനിയുടെ കത്ത് പുറം‌ലോകത്തെത്തിച്ച വിഷ്ണുവിന്റെ ലക്ഷ്യം എല്ലാം പാളിപ്പോയി

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (08:02 IST)
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ കഴിഞ്ഞ സഹതടവുകാ‍രന്‍ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് ഇന്നു രേഖപ്പെടുത്തും. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്.
 
ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറം‌ലോകത്തെത്തിച്ചത് വിഷ്ണു ആയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു വിഷ്ണുവിന്റേയും സുനിയുടെയും ലക്ഷ്യമെന്ന് വ്യക്തം. ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയ ശേഷം ദിലീപിനെ കാണാനായി ഇയാള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. 
 
വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യമെല്ലാം പൊലീസ് മനസ്സിലാക്കിയത്. എന്നാല്‍ പള്‍സര്‍ സുനിയുമായി ഏതെങ്കിലും ഘട്ടത്തില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Next Article