വയനാട് സുൽത്താൻ ബത്തേരിയിൽ വേനൽമഴയ്ക്കൊപ്പം വൻ ശിസ് വീഴ്ചയും. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ബത്തേരിയിലും സമീപ പ്രദേശങ്ങളിലുമാണ് ഐസ് വീഴ്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വഴ്ചയും വൈകിട്ട് മണിക്കൂറോളം മഴ തകൃതിയായി പെയ്തിരുന്നു. ഒപ്പം ഐസ് വീഴ്ചയും.
വീടുകളുടെ പുറത്തും റോഡിലും പാർക്ക് ചെയ്ത വാഹനങ്ങളുടെ പുറത്തും ഐസ് വീണിട്ടുണ്ട്. വേനൽമഴക്കൊപ്പം വയനാട്ടിൽ ഐസ് വീഴ്ച ഉള്ളതാണ്. എന്നാൽ ഇത്രയും വലിയ രീതിയിൽ ഇതാദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു.