ആ വാക്കുകള്‍ മഞ്ജുവിനെ തളര്‍ത്തി, ‘അതിനെന്നെ കിട്ടില്ല’ - മഞ്ജു ദിലീപിനോട് വ്യക്തമാക്കി

Webdunia
ബുധന്‍, 12 ജൂലൈ 2017 (10:57 IST)
കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത് ഞെട്ടലോടെയായിരുന്നു കേരള ജനത അറിഞ്ഞത്. സംഭവം എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പുറം‌ലോകത്തെ അറിയിച്ചു. പിന്നീട് പ്രതിയെ പിടികൂടിയപ്പോള്‍ കേസ് തണുത്തുറഞ്ഞ് പോയി. എന്നാല്‍, മംഗളം വാരികയിലെ ലേഖകന്‍ പല്ലിശ്ശേരി മാത്രം കേസ് വെറുതെ വിട്ടില്ല.
 
തുടക്കം മുതല്‍ ദിലീപിനെതിരെ ആരോപണവുമായി വന്നയാളാണ് പല്ലിശ്ശേരി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തോടെ ആരോപണങ്ങള്‍ സത്യമാണെന്ന് വ്യക്തമാവുകയാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഇതുവരെ 15 കോടി ചെലവാക്കിയെന്നും കേസിലെ ഒരു സ്രാവ് മാത്രമാണ് അറസ്റ്റിലായിരിക്കുന്നതെന്നും പെണ്‍‌സ്രാവ് ഇനിയും അറസ്റ്റിലാകാന്‍ ഉണ്ടെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു. 
 
ദിലീപിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയുന്നത് പല്ലിശ്ശേരിയുടെ എഴുത്തിലൂടെയായിരുന്നു. പല്ലിശ്ശേരി തന്നെ കടന്നാക്രമിക്കുകയാണെന്ന് കാണിച്ച് ദിലീപും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദിലീപിന് വേണ്ടി പള്‍സര്‍ സുനി എന്തും ചെയ്യുമെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു. മംഗളം ടിവി ചര്‍ച്ചയ്ക്കിടെയാണ് തനിക്ക് പറയാനുള്ളതെന്നും പല്ലിശ്ശേരി വ്യക്തമായി പറയുന്നത്.
 
‘മഞ്ജുവിന്റേയും ദിലീപിന്റെയും ജീവിതത്തില്‍ കാവ്യ വന്നതു മുതലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കാവ്യയെ ഭാര്യയാക്കാന്‍ ദിലീപ് ആഗ്രഹിച്ചു. വിവാ‍ഹം കഴിച്ചു കൊള്ളാമെന്ന് കാവ്യയ്ക്ക് വാക്കും കൊടുത്തു. എന്നാല്‍, ഇക്കാര്യം മനസ്സിലായ മഞ്ജു ദിലീപുമായി അസ്വാരസ്വങ്ങള്‍ ഉണ്ടായി. എന്റെ ഭര്‍ത്താവിനെ പങ്കുവെയ്ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മഞ്ജു പറഞ്ഞു. അങ്ങനെയുണ്ടായാല്‍ താന്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്ന് മഞ്ജു പറഞ്ഞു’ - പല്ലിശ്ശേരി പറയുന്നു.
 
എന്നാല്‍, അതൊന്നും അംഗീകരിക്കാന്‍ ദിലീപ് തയ്യാറായില്ലത്രേ. ‘ഞാന്‍ ഒന്നിനും പോകില്ല, ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം‘ എന്നായിരുന്നു മഞ്ജു പറഞ്ഞത്. ‘എനിക്ക് നിങ്ങള്‍ രണ്ടു പേരേയും വേണം, അവള്‍ക്ക് ഞാന്‍ വാക്കു കൊടുത്തു പോയി’ എന്നായിരുന്നു ദിലീപിന്റെ മറുപടി. അത് തനിക്ക് അംഗീകരിച്ച് തരാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു മഞ്ജു ദിലീപിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പല്ലിശ്ശേരി ചാനല്‍ ചര്‍ച്ചയില്‍ വ്യക്താക്കുന്നു.
Next Article