കഴിഞ്ഞ ദിവസം രാത്രി ഒരു ബൈക്കിലെത്തിയ മൂന്നു പേര് റോഡിൽ നിന്ന യുവാക്കളുമായി തർക്കത്തിൽ ഏർപ്പെടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരം അറിഞ്ഞു എത്തിയ കഠിനംകുളം പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ തോക്കുകൾ എന്നാണു പ്രതികൾ പറയുന്നത്. പോലീസ് കൂടുതതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.