30 ലക്ഷത്തിന്‍റെ കുഴല്‍പ്പണ വേട്ട: യുവാവ് അറസ്റ്റില്‍

Webdunia
ശനി, 4 ജൂലൈ 2015 (18:02 IST)
30 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ടയോട് അനുബന്ധിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെറുകുളമ്പ് വറ്റല്ലൂര്‍ വളഞ്ഞി പുലാന്‍ നാസറുദ്ദീന്‍ എന്ന 24 കാരനാണു പിടിയിലായത്.
 
കഞ്ചാവ് പരിശോധനയ്ക്കിടയാണു കുഴല്‍പ്പണവുമായി നാസറുദ്ദീന്‍ മഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. 29,54,900 രൂപയുമായി ബൈക്കില്‍ പോകുമ്പോഴായിരുന്നു നാസറുദ്ദീന്‍ മഞ്ചേരി എക്സൈസ് ഇന്‍സ്പെക്റ്റര്‍ രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ വലയിലായത്.
 
കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്ന നാസറുദ്ദീനെ ഗതാഗത കുരുക്കില്‍ കുടുങ്ങിയതോടെയായിരുന്നു പിടിച്ചത്. വണ്ടൂര്‍, കാളികാവ് എന്നീ പ്രദേശങ്ങളിലെ 20 ആളുകള്‍ക്ക് നല്‍കാനായിരുന്നു ഈ പണം എന്ന് പൊലീസ് വെളിപ്പെടുത്തി. കൂട്ടിലങ്ങാടി സ്വദേശിയാണു പണം വിതരണം ചെയ്യാന്‍ തന്നെ എല്‍പ്പിച്ചതെന്ന് പ്രതി പൊലീസിനെ അറിയിച്ചു.