വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. വയനാട് പെരിയമാരാട്ടു വളപ്പില്‍ നൗഷാദലി(23) ആണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന്‍റെ പേരില്‍ പിടിയിലായത്. വയനാട്ടില്‍ നിന്നാണ് നൗഷാദലിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 27നാണ് സംഭവം. പെണ്‍കുട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയില്‍ പരിചയപ്പെട്ട യുവാവ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളിലെ പല ഭാഗങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
കൊല്ലം ഈസ്റ്റ് സിഐ സുരേഷ് ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.