ഇടുക്കിയില്‍ വീണ്ടും മഞ്ഞമഴ; ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയതിന് പിന്നാലെ പ്രദേശത്ത് രൂക്ഷമായ ഗന്ധവും

Webdunia
തിങ്കള്‍, 2 മെയ് 2016 (17:21 IST)
കുഞ്ചിത്തണ്ണിയില്‍ വീണ്ടും മഞ്ഞമഴ പെയ്തു. മഴയ്‌ക്ക് പിന്നാലെ ചെടികളുടെ ഇലകൾ കരിഞ്ഞുണങ്ങുകയും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടുവെന്നാണു നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ചിത്തണ്ണിയില്‍ നിരവധി തവണ മഞ്ഞമഴ പെയ്‌തു.

മഴയില്‍ വ്യാപകമായ രീതിയിൽ കൃഷിനാശം ഈ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. കനത്ത ചൂടും ഈ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. അതേസമയം, ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമ്ല മഴയെന്നു സംശയവും ബലപ്പെട്ടിട്ടുണ്ട്.

ഏലം, വാഴ, ചീര എന്നിവയുടെ ഇലകളില്‍ മഞ്ഞനിറം കണ്ടെത്തിയതോടെയാണു കൃഷിവകുപ്പ് ഉദ്യാഗസ്ഥരെ വിവരമറിയിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Next Article