ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു

Webdunia
തിങ്കള്‍, 2 മെയ് 2016 (17:06 IST)
കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. കടയ്ക്കല്‍ സ്വദേശി നാസറുദ്ദീന്‍ മകന്‍ അന്‍സീര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ഇരുവരെയും സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിടില്ല.
Next Article