റീത്തു വാങ്ങാന്‍ പോയ മധ്യവയസ്‌കന്‍ കാറിടിച്ചു മരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 6 നവം‌ബര്‍ 2020 (19:26 IST)
ആലുവ: അപകടത്തില്‍ മരിച്ച ആള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി റീത്തു വാങ്ങാന്‍ പോയ ആള്‍ കാറിടിച്ചു മരിച്ചു. സെമിനാറിപ്പടി പല്ലോരിക്കാട് മോഹന്‍ എന്ന 67 കാരനാണ് പറവൂര്‍ കവലയ്ക്ക് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. എഫ്.ഐ.ടി യില്‍ നിന്ന് വിരമിച്ചയാളാണ് മോഹന്‍.
 
ബുധനാഴ്ച മൂന്നാറില്‍ മരിച്ച ചീനംകുളം അഖില്‍ എന്നയാളുടെ വീട്ടിലേക്ക് റീത്തു വാങ്ങാനാണ് ഇദ്ദേഹം പോയത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ലത. 

അനുബന്ധ വാര്‍ത്തകള്‍

Next Article