യുവതിയായ വിധവയെ ഭീഷ‌ണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Webdunia
തിങ്കള്‍, 30 ജനുവരി 2017 (16:23 IST)
ഒരു കുട്ടിയുടെ മാതാവു കൂടിയായ യുവതിയായ വിധവയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളയ്ക്കലത്തുകാവ് ചരുവിള വീട്ടിലെ അംഗവും ഇപ്പോള്‍ ചൊറിയണം‍കോട് സാന്ദ്രാലയത്തില്‍ താമസിക്കുന്ന ആളുമായ സുനില്‍ എന്ന 36 കാരനാണു പൊലീസ് പിടിയിലായത്.
 
യുവതിയുടെ വീട്ടിനടുത്ത് കെട്ടിടം പണിക്കെത്തിയ യുവാവ് യുവതിയുമായി പരിചയപ്പെടുകയും പിന്നീട് യുവതിയുടെ വീട്ടില്‍ നിന്ന് തേങ്ങ വാങ്ങാന്‍ എന്ന നാട്യത്തില്‍ എത്തി വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
 
ഇതിനു ശേഷവും യുവതിയെ സംഭവം വെളിയിലാക്കിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ യുവാവ് പീഡിപ്പിച്ചു. ഇതിനിടെ യുവതി ഗര്‍ഭിണിയുമായി. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.
 
പരതിയുടെ അടിസ്ഥാനത്തില്‍ കിളിമാന്നൂര്‍ സി.ഐപ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Article