മുൻ ഭർത്താവ് നഗ്നദൃശ്യം പകർത്തി, തിരുവനന്തപുരത്ത് 3 ദിവസം മുൻപ് വിവാഹമോചനം നേടിയ യുവതി ജീവനൊടുക്കി

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (12:51 IST)
മൂന്ന് ദിവസം മുന്‍പ് വിവാഹമോചനം നേടിയ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാാവ് സ്വദേശിനിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണക്കാരനെന്ന് എഴുതിയ കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
 
 മുന്‍ ഭര്‍ത്താവ് തന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയെന്നും കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. യുവതിയും മകളും മാത്രമാണ് വട്ടിയൂര്‍കാവിലെ വീട്ടില്‍ താമസിച്ചിരുന്നത്. മകളെ ഉപദ്രവിച്ചതിന്റെ പേരില്‍ പ്രതിക്കെതിരെ നേരത്തെ പോക്‌സോ കേസും പീഡനക്കേസും ഫയല്‍ ചെയ്തിരുന്നതായാണ് വിവരം. സംഭവത്തില്‍ വട്ടിയൂര്‍കാവ് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article