മതനിയമങ്ങള്‍ക്കു മേല്‍ നിര്‍ണായക വിധിയുമായി ബോംബെ ഹൈക്കോടതി. ഹാജി അലി ദർഗയുടെ ഖബർസ്ഥാനിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ എന്ന സംഘടനയ്ക്ക് വേണ്ടി നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ആറ് നൂറ്റാണ്ട് പഴക്കമുള്ള ഹാജി അലി ദർഗയിൽ അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്.