പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശി സന്ധ്യ(27) ആണ് പിടിയിലായത്. മാവേലിക്കരയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.