ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും. നേരത്തേ 15മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് ജനുവരി മൂന്നിന് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഈ പ്രായ പരിധിയിലുള്ളവര്‍ക്ക് ഇതുവരെ 3.5 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്. കൊവാക്‌സിനാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍.