വാളകം കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

Webdunia
ബുധന്‍, 7 ജനുവരി 2015 (14:55 IST)
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.കൃഷ്ണകുമാറിനെ  പ്രതിയായ മുച്ചിറി മനോജ് ആക്രമിക്കുന്നതു കണ്ടുവെന്ന്കേസിലെ സാക്ഷിയായ ജാക്സന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി തെറ്റാണെന്ന വിവരമാണ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ മനോജിനെയും ജാക്‌സനെയും ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി തെറ്റാണെന്ന നിഗമനത്തില്‍ സിബിഐ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുകൂടാതെ ജാക്സന്റെ വാഹനമിടിച്ചാകാം കൃഷ്ണകുമാറിന് പരിക്കേറ്റതെന്നും ആദ്യം മുല്‍ പറഞ്ഞ മൊഴി ന്യായായീകരിക്കാന്‍ പിന്നീട് ജാക്സണ്‍ തെറ്റായ കാര്യങ്ങള്‍ ഭാവനയില്‍ സൃഷ്ടിച്ച് പറഞ്ഞതായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അധ്യാപകനായ കൃഷ്ണകുമാറിനെ ഗുരുതര പരിക്കുകളോടെ വാളകം എംഎല്‍എ ജങ്ഷനില്‍ കണ്ടെത്തുകയായിരുന്നു. പിള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് കൃഷ്ണകുമാറും ഭാര്യ ഗീതയും ആരോപിച്ചിരുന്നു. പ്രധാന സാക്ഷിയുടെ മൊഴി തെറ്റാണെന്ന് പരിശോധനയില്‍ വന്നതോടെ കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവാണുണ്ടായിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.