കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മുഹമ്മദ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ്ചെയ്തു.
പത്തനംതിട്ടയില്‍ വെച്ചാണ് സിറാജുദ്ദീന്‍ പൊലീസ് പിടിയിലായത്.
നേരത്തെ കരുനാഗപ്പള്ളിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബാധയൊഴിപ്പിക്കാനെന്ന പേരില്‍ വ്യാജസിദ്ധനായ സിറാജുദ്ദീന്‍ നടത്തിയ മര്‍ദ്ദനത്തില്‍ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടിരുന്നു.മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കമിഴ്ത്തിക്കിടത്തി മുട്ടുകാല്‍ പുറത്തമര്‍ത്തി നടത്തിയ ക്രൂര മര്‍ദ്ദനത്തില്‍ ഇവരുടെ നട്ടെല്ല് തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് യുവതിയുടെ മരണത്തിന് കാരണമായത്.