മൂന്നു കൊല്ലമായി കേരളത്തിന് പുറത്തുനിര്‍ത്തിയ സാന്‍റിയാഗോ മാര്‍ട്ടിനെ പുറത്തുതന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. വിധിപ്പകര്‍പ്പ് കിട്ടിയശേഷം അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോട്ടറിക്ക് മാനുഷിക മുഖം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുകയും വിവാദങ്ങള്‍ക്ക് അവസരം കൊടുക്കാതിരിക്കുകയും ചെയ്ത നിലപാടാണ് സര്‍ക്കാരിന്റേത്. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ കോടതി വിധി കേന്ദ്ര നിയമത്തിന്‍െറ സാങ്കേതികതയിലൂന്നിയതാണ്. കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.