ഗോവധ നിരോധനം കോണ്ടുവരണമെന്ന് നിലവില്‍ ആവശ്യപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2015 (16:23 IST)
കേരളത്തില്‍ ഗോവധ നിരോധനം കോണ്ടുവരണമെന്ന് നിലവില്‍ ആവശ്യപ്പെടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
 
ഗോവധ നിരോധത്തിന് നിയമപരമായി തടസവുമില്ല ഇത് സംസ്ഥാന സര്‍ക്കാരുകളാണ് നടപ്പാക്കേണ്ടത്. ഒരു സര്‍ക്കാരും നിയമം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ ഗോവധ നിരോധനത്തിന് തയ്യാറാണെങ്കില്‍ അതിന് അവസരം ഒരുക്കിക്കൊടുക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
 
കേരളത്തിലെ അനധികൃത അറവ് ശാലകള്‍ക്ക് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.