ഇറാഖില്‍ നിന്നെത്തിയ 45 നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തും. കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും.
വിദേശത്തും സ്വദേശത്തുമായി നിരവധി ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ജോലി നല്‍കാന്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ചും ചര്‍ച്ച നടത്തും. നഴ്സുമാരുടെ മനഃസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനു മുന്‍കൈയെടുത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രശംസയര്‍ഹിക്കുന്നുവെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. അതേസമയം, നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.