കൃഷിക്ക് ഭീഷണിയായി കാട്ടുപന്നികൾ, ഒറ്റപ്പാലത്ത് 18 മണിക്കൂറിനിടെ 74 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (20:03 IST)
ഒറ്റപ്പാലത്ത് നാട്ടുകാർക്കും കാർഷിക മേഖലക്കും ഭീഷണിയായി മാറിയ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂറിനിടെ 74 പന്നികളെയാണ് വനം വകുപ്പ് നിയോഗിച്ച സംഘം കൊന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ചുരുങ്ങിയ സമയത്തിൽ ഇത്രയും പന്നികളെ വെടിവെച്ചുകൊല്ലുന്നത്.
 
ഈസ്റ്റ് ഒറ്റപ്പാലം,തോട്ടക്കരംകണ്ണിയംപുരം,പനമണ്ണ,വരോട് പ്രദേശങ്ങളിലായാണ് രാത്രിയും പകലുമായി നീണ്ട ശ്രമത്തിൽ മുപ്പതോളം വരുന്ന വനം വകുപ്പ് സംഘം പന്നികളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം പന്നി കുറകെ ചാടി കണ്ണിയംപുറത്ത് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു. പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് നടപടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article