ജൂണിലെ ക്ഷേമ പെന്‍ഷന്‍ അടുത്തയാഴ്ച; കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (13:24 IST)
ക്ഷേമ പെന്‍ഷന്‍ അഞ്ച് മാസത്തെ കുടിശ്ശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍. സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനുള്ളില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. 
 
ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. കുടിശ്ശിക ആയി നില്‍ക്കുന്നത് ഘട്ടംഘട്ടമായി കൊടുത്ത് തീര്‍ക്കും. എണ്ണായിരം രൂപ ആളുകള്‍ക്ക് കിട്ടാനുണ്ട്. അത് കൃത്യമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
 
സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിനു പ്രതിപക്ഷം തയ്യാറുണ്ടോ എന്നും ബാലഗോപാല്‍ ചോദിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article