വയനാട് ഉരുള്‍പ്പൊട്ടല്‍: മരണസംഖ്യ 156 ആയി, ഇനിയും ഉയരും

രേണുക വേണു
ബുധന്‍, 31 ജൂലൈ 2024 (09:55 IST)
Wayanad Land Slide

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 156 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
 
പരുക്കേറ്റ ഇരുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചാലിയാര്‍ പുഴയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 59 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 
 
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article