മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ അതിവേഗം ഉയരുന്നു. വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സംഭാവനകള്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ആഹ്വാനം എത്തിയതിനു പിന്നാലെ ഒട്ടേറെ പേര്‍ ചെറുതും വലുതുമായ സംഭാവനകള്‍ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തുടങ്ങി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 391 ഇടപാടുകളിലൂടെ 18.12 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ഒന്‍പത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 221 ട്രാന്‍സാക്ഷനുകളില്‍ നിന്ന് 10.38 ലക്ഷം കളക്ട് ചെയ്തിരുന്നു. 'വയനാടിനു വേണ്ടി ഒന്നിക്കാം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക' എന്ന ഹാഷ് ടാഗോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നത്.