ഡല്‍ഹിയില്‍ തോരാതെ മഴ: വിമാനത്താവളത്തില്‍ വെള്ളക്കെട്ട്, വിമാനസര്‍വീസുകള്‍ നിര്‍ത്തിയേക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 11 സെപ്‌റ്റംബര്‍ 2021 (16:09 IST)
ഡല്‍ഹിയില്‍ തോരാതെ മഴ. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. ഡല്‍ഹിയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. അടുത്ത 12മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് അറിയിപ്പുള്ളത്. അതേസമയം വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തിയേക്കും.
 
നാല് ആഭ്യന്തര വിമാനസര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസും ദില്ലിയില്‍ നിന്ന് തിരിച്ചുവിട്ടിട്ടുണ്ട്. മണിക്കൂറില്‍ 40കിലോമീറ്റര്‍വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article